മൂന്ന് ആഴ്ച പിന്നിടുന്ന ആശാവർക്കർമാരുടെ നിലനില്പിനായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മഹിളാ മോർച്ച പാനൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാനൂരിൽ വായ് മുടി കെട്ടി പ്രകടനം നടത്തി.
മഹിളാമോർച്ച സംസ്ഥാന ഉപാധ്യക്ഷ എൻ രതി,മണ്ഡലം പ്രസിഡണ്ട് കെ.പി സുഖില ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സി. പി സംഗീത മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ പി പ്രസിത ,കെ പി സുജാത, കെ അജിത മണ്ഡലം സെക്രട്ടറി കെ സഹജ എന്നിവർ നേതൃത്വം നൽകി