കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി:എൻ.അനിൽകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.
40,76,10705 രൂപ വരവും 40,42,65,900 രൂപ ചിലവും 33,44,805 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജന സേവനം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതിക്കാണ് ഊന്നൽ നല്കിയത്. ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അടിസ്ഥാന സൗകര്യമൊരുക്കും പുതിയ പഞ്ചായത്ത് സമുച്ചയം പണിയാനുള്ള സ്ഥലമെടുപ്പ് ഊർജിതമാക്കും.
ഘടക സ്ഥാപനങ്ങൾക്ക് ഐ.എസ് ഒ.നിലവാരം ഉറപ്പാക്കും, ഹാപ്പിനസ്സ് പാർക്കുകൾ സ്ഥാപിക്കും പഞ്ചായത്തിലെ വിവിധ പരിപാടികൾ സ്മാർട്ട് കോളർ വഴി ജനങ്ങളിലെത്തിക്കും. പഞ്ചായത്തിൽ വരുന്നവർക്ക് ഇരിപ്പിടവും കാപ്പിയും നല്കും. തുടങ്ങിയ പദ്ധതികൾക്കായി ഈ വർഷം 5 കോടി 20 ലക്ഷത്തി 50,000 രൂപ മാറ്റി വെച്ചിട്ടുണ്ട്.
ദാരിദ്ര്യ നിർമ്മാർജനത്തിനായി അതി ദരിദ്രർക്ക് ഉപജീവന പദ്ധതിക്കും, സാമൂഹ്യ സുരക്ഷിതത്വ പെൻഷനും എല്ലാവർക്കും വീട്, കോഴിയും കൂടിനും പദ്ധതികൾക്കായി 13 കോടി 70 ലക്ഷം രൂപയാണ് നീക്കി വെച്ചത്.
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 7 കോടിയും റോഡ് റീ ടാറിങ്ങിനും, ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് തകർന്ന റോഡ് സരംക്ഷിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റ് സംവിധാനമൊരുക്കാനും മൂന്ന് കോടി 24 ലക്ഷത്തി പതിനൊന്നായിരവും മാലിന്യ മുക്തം നവകേരളം പദ്ധതിയ്ക്കായി 80 ലക്ഷം രൂപയും ച്ചിട്ടുണ്ട്.
'ലഹരി വിമുക്ത കുന്നോത്ത് പറമ്പിന് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയും പദ്ധതിയിലുണ്ട്. 2025-26 സാമ്പത്തിക വർഷം നാല്പത് കോടി എഴുപത്താറ് ലക്ഷത്തി പതിനായിരത്തി എഴുത്തറ്റഞ്ച് രൂപ വരവും നാല്പത് കോടി നല്പത്തി രണ്ട് ലക്ഷത്തി അറുപത്തി അഞ്ചായിരത്തി തൊള്ളായിരം രൂപ ചെലവും മുപ്പത്തി മൂന്നു ലക്ഷത്തി നാല്പത്തി നാലായിരത്തി എണ്ണൂറ്റഞ്ച് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. അനിൽകുമാർ അവതരിപ്പിച്ചത് പ്രസിഡണ്ട്. കെ.ലത അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.