Zygo-Ad

കടവത്തൂരിലെ ക്ഷീര കര്‍ഷകനായ ഫയാസിന്റെ രണ്ടു പശുക്കള്‍ ചത്തു: ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് പ്രാഥമിക നിഗമനം


കടവത്തൂർ: കടവത്തൂരിലെ ക്ഷീര കര്‍ഷകനായ ഹുദാ മസ്ജിദിന് സമീപം ഞോലയില്‍ കുനിയില്‍ ഫയാസിന്റെ രണ്ടു പശുക്കള്‍ ചത്തു. ഭക്ഷ്യ വിഷബാധയേറ്റതാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പകലോടെയാണ് സംഭവം

ഫയാസിന്റെ അഞ്ചു പശുക്കളില്‍ രണ്ടെണ്ണമാണ് രാവിലെയും ഉച്ചയ്ക്കുമായി ചത്തത്. കറവ പശുവും പശുക്കുട്ടനുമാണ് ചത്തത്.

 റിട്ടേഡ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ രവി പ്രസാദ് സംഭവ സ്ഥലം സന്ദർശിച്ച് വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി, സാമ്പിൾ എടുത്ത് കണ്ണൂര്‍ വെറ്റിനറി ലാബിലേക്ക് പരിശോധയ്ക്ക് അയച്ചു. പച്ചപ്പുല്ലില്‍ നിന്നും ഏറ്റ ഭക്ഷ്യ വിഷബാധയാവാം മരണ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മയില്‍ കൊയമ്പ്രത്ത് , വാര്‍ഡ് അംഗങ്ങളായ നെല്ലൂര്‍ ഇസ്മയില്‍ മാസ്റ്റര്‍, വി കെ തങ്കമണി, സി കെ സുലൈഖ, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. 

വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ എ കെ സുരേഷ് , ഇ കെ പവിത്രന്‍ സന്ദര്‍ശിച്ചു. പശു ചത്തത് കാരണം നഷ്ടം നേരിട്ട കര്‍ഷകന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സക്കീനതക്കയില്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ