Zygo-Ad

മൊകേരി എസ്.ഡി.പി.ഐ കേന്ദ്രത്തിൽ വൻ ബോംബ് ശേഖരവും മാരകായുധങ്ങളും പിടികൂടി: കൂത്തുപറമ്പ് നിന്നും ബോംബുകൾ കണ്ടെടുത്തു


പാനൂർ: തങ്ങൾപീടികയിലെ എസ്.ഡി.പി.ഐ കേന്ദ്രമായ സഹറ കോളേജ്–സഹറ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നും വൻ ബോംബ് ശേഖരവും മാരകായുധങ്ങളും കണ്ടെത്തി. 

പാനൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഉയർന്ന സ്‌ഫോടന ശേഷിയുള്ള നിരവധി ‘ഐസ്‌ക്രീം ബോംബുകൾ’ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും മറ്റ് മാരകായുധങ്ങളും പിടികൂടിയത്.

ഇവിടെ നിന്നും 8 ഐസ്ക്രീം ബോംബുകളും ഒരു വടിവാളുമാണ്  പിടിച്ചെടുത്തത്. ടാർവീപ്പയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്. മുൻപും ഇതേ സ്ഥലത്ത് വെച്ച് പൈപ്പ് ബോംബുകൾ പിടിച്ചെടുത്തിരുന്നു

നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗ്രൗണ്ടിൽ നിന്നും ആയുധ ശേഖരം കണ്ടെത്തിയതോടെ രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്കയും പ്രതിഷേധവും ശക്തമാണ് . സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് തൊടീക്കളത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

വളരെ പുതിയ വളരെ പഴയ