Zygo-Ad

ഒരു മാങ്ങയ്ക്ക് ഒരു പവൻ സ്വർണ്ണനാണയം! പുളിയനമ്പ്രം സ്കൂളിലെ വിദ്യാർത്ഥിനിക്ക് അപൂർവ്വ സമ്മാനം!

 


പാനൂർ: കൃഷിയെ സ്നേഹിക്കാൻ പഠിപ്പിച്ച പൂർവ്വ വിദ്യാർത്ഥിക്ക് നൽകിയ ആദ്യ ഫലത്തിന് പകരം വിദ്യാർത്ഥിനിക്ക് ലഭിച്ചത് ഒരു പവൻ സ്വർണ്ണനാണയം. പുളിയനമ്പ്രം മുസ്ലിം യു.പി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമയാണ് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഈ അപൂർവ്വ സമ്മാനത്തിന് അർഹയായത്.

ഖത്തറിലെ അൽ റവാബി ഗ്രൂപ്പ് എം.ഡി.യും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. സാദിഖ് ആണ് ഈ വേറിട്ട മാതൃകയ്ക്ക് പിന്നിൽ. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മാവിൻ തൈകൾ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം ഒരു വാഗ്ദാനം നൽകിയിരുന്നു: "ഈ തൈ വീട്ടിൽ നട്ടുനനച്ച് വളർത്തി അതിലെ ആദ്യ മാമ്പഴം എനിക്ക് എത്തിച്ചു നൽകുന്നയാൾക്ക് ആകർഷകമായ സമ്മാനം നൽകും."

ഈ വെല്ലുവിളി ഏറ്റെടുത്ത വിദ്യാർത്ഥികളിൽ ഫാത്തിമയാണ് ഏറ്റവും മികച്ച രീതിയിൽ മാവ് പരിപാലിക്കുകയും ആദ്യ ഫലം സാദിഖിന് കൈമാറുകയും ചെയ്തത്. വാഗ്ദാനം പാലിച്ചുകൊണ്ട്, സ്കൂളിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് സാദിഖിന് വേണ്ടി ഫാത്തിമയ്ക്ക് ഒരു പവൻ സ്വർണ്ണനാണയം സമ്മാനമായി നൽകി.

പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷിയിലൂടെയും കരുത ലിലൂടെയും പുതിയ തലമുറയെ മണ്ണിലേക്കിറക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ പ്രചോദനമാകുമെന്ന് അധ്യാപകരും നാട്ടുകാരും അഭിപ്രായപ്പെട്ടു.



വളരെ പുതിയ വളരെ പഴയ