ദുബായിലും നാട്ടിലും ഖത്തറിലുമായുള്ള സർ സയ്യദ് കോളേജ് 2000 സൗഹൃദ കൂട്ടായ്മയാണ് ദുബൈ സബീൽ പാർക്കിൽ ഒത്തുകൂടിയത്. കുറേ നാളത്തെ വിശേഷങ്ങളും പഴയ ഓർമകളും പങ്കുവെച്ച് കൊണ്ടുള്ള ദിനം വേറിട്ട ഒരു അനുഭവമായിരുന്നുവെന്ന് കൂട്ടായ്മയിൽ പങ്കെടുത്തവർ പറയുകയുണ്ടായി. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുകയും വീട്ടമ്മമാരായി നിൽക്കുകയും ചെയ്യുന്ന കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് വ്യത്യസ്തമായ ഈ ഒത്തു ചേരലിന് വേദിയൊരുക്കിയത്.
പി കെ നൗഷാദ്, മഞ്ജുനാഥ്, കെ വി നൗഷാദ്, സഹീറ ടി പി, റിൻസി ഹസനത്ത്, ടി ടി ഷരീഫ്, റെജി എന്നിവർ നേതൃത്വം നൽകി.