പാനൂർ: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിഴക്കെ ചമ്പാട് കോട്ടക്കുന്ന് വടക്കയിൽ അമൃത (34) അന്തരിച്ചു. വീട്ടിൽ വെച്ച് പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പത്തായക്കുന്ന് താമരക്കനാൽ 'പ്രഗതി'യിൽ പരേതനായ കെ.ടി. പവിത്രന്റെയും അനിതയുടെയും മകളാണ്.
പാനൂർ സാഗർ ഇലക്ട്രിക്കൽസ് ഉടമ രഞ്ജിത്താണ് ഭർത്താവ്. പാനൂർ മദർ തെരേസ സ്കൂൾ വിദ്യാർത്ഥിനി ദക്ഷ ഏക മകളാണ്. സഹോദരി: ദൃശ്യ.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കോട്ടക്കുന്ന് വടക്കയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പത്തായക്കുന്ന് താമരക്കനാലിന് സമീപമുള്ള വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
