Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം തരം എൻ ഡിവിഷനിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു


പെരിങ്ങത്തൂർ : പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം തരം എൻ ഡിവിഷനിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള മേള ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക എന്ന ഉദ്ദേശ്യത്തിൽ സംഘടിപ്പിച്ച മേളയിൽ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ മാത്രമാണ്  ഉൾപ്പെടുത്തിയത്. ക്ലാസ്സ് അധ്യാപകൻ റഫീഖ് കാരക്കണ്ടി വിദ്യാർത്ഥികളായ നാസിയ, ഋതുദേവ് , ഹരിദേവ്, അനന്തിക, ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ