Zygo-Ad

പൊതുഗതാഗത സംവിധാനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുന്നത് ഇടത് പക്ഷത്തിൻ്റെ അടിസ്ഥാന നിലപാടിൽ നിന്നുള്ള ഒളിച്ചോട്ടം: വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീക്


പെരിങ്ങത്തൂർ : ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുന്നത് ഇടത് പക്ഷത്തിൻ്റെ അടിസ്ഥാന നിലപാടിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീക് അഭിപ്രായപ്പെട്ടു . വെൽഫെയർ പാർട്ടി പാനൂർ മുനിസിപ്പൽ കമ്മിറ്റി ഓഫീസ് പെരിങ്ങത്തൂരിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .  ടോൾ പിരിവ് കേരളത്തിലെ  സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പൊതുജനങ്ങളെ അണിനിരത്തി എന്ത് വില കൊടുത്തും പാർട്ടി  ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു . പാർട്ടി പാനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ആദിൽ മാസ്റ്റർ അധ്യക്ഷം വഹിച്ചു . പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ , വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ , സെക്രട്ടറി മുഹമ്മദ് ഇതിയാസ് , ജില്ലാ കമ്മിറ്റി അംഗം കെ.കെ അബ്ദുല്ല , മണ്ഡലം പ്രസിഡണ്ട് നാസർ മാസ്റ്റർ വെങ്ങളത്തിൽ തുടങ്ങിയവർ സംസാരിച്ചു . പാർട്ടി പാനൂർ മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.കെ മജീദ് സ്വാഗതവും ടി നജ്മ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ