പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി & യു.പി സ്കൂൾ കെ.ജി വിദ്യാർത്ഥികളായ ലാഹിസ് ഇഷാൻ ,സൈബ ഫാത്തിമ, അസ് വ മറിയം ,ഖദീജ മെഹക് ,ആദം സലീംഎന്നിവരാണ് അഭിനേതാക്കൾ.
ചിത്രത്തിൻ്റെ കഥ സംവിധാനം നിർവഹിച്ചത് അധ്യാപികയായ ബിബിന ടീച്ചർ ആണ്.അഫ്സത്ത് പാത്തിപ്പാലം ക്യാമറയും നിർവഹിച്ചു.തികച്ചും മൊബൈൽ ക്യാമറ ഉപയോഗിച്ചാണ് 6 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ഫിലിം ചിത്രീകരിച്ചത്.അമിതമായ മൊബൈൽ ഉപയോഗം മൂലം കുടുംബത്തിനുണ്ടായ വിപത്താണ് 'മൊബൈൽ വിപത്ത്'എന്നപേരുള്ള ഈ ചിത്രത്തിൻറെ ഉള്ളടക്കം.ചിത്രത്തിൻ്റെ പ്രദർശന ഉദ്ഘാടനം തിങ്കളാഴ്ച 2:30 സ്കൂൾ ഹാളിൽ പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് നിർവഹിക്കും.