Zygo-Ad

കേരള പിഎസ്‌സി, എസ്എസ്‌സി പരിശീലനം

 


കണ്ണൂർ  :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം കേരള പിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 180 മണിക്കൂർ പരിശീലനം നൽകുന്നു. ഫെബ്രുവരി അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക് പ്രവേശനം നൽകും. പത്താംതരം മുതൽ യോഗ്യത നേടിയ  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, പേര് രജിസ്റ്റർ ചെയ്ത എക്സ്ചേഞ്ചിലോ ഫെബ്രുവരി 22ന് മുമ്പ് ഫോൺ നമ്പർ സഹിതം അപേക്ഷ സമർപ്പിക്കണം.  ഫോൺ : 0497 2700831

ക്ഷേമനിധി കുടിശ്ശിക ; അദാലത്ത് മാർച്ച് 29 വരെ

കേരള ഷോപ്സ് ആന്റ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ മാർച്ച് 29 വരെ നടത്തുന്ന കുടിശ്ശിക അദാലത്തിൽ പങ്കെടുക്കുന്നതിന് നോട്ടീസ് ലഭിച്ചിട്ടും പങ്കെടുക്കാത്ത സ്ഥാപനങ്ങളുടെ പേരിൽ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0497 2706806

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കീഡ് അഞ്ച് ദിവസത്തെ വനിതാ സംരംഭകത്വവികസന പരിപാടി സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്ന് വരെ എറണാകുളം കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ http://kied.info/training-calender/  എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7994903058

വളരെ പുതിയ വളരെ പഴയ