പാനൂർ: ഒന്നാം ക്ലാസിലെ "വീട് കെട്ടണം ടിയാ ടിയാ" എന്ന മലയാളം പാഠഭാഗത്തിലെ " കേക്ക് കൊണ്ട് ഒരു വീട്" എന്ന മലയാള പാഠഭാഗത്തിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി ക്ലാസിൽ കേക്ക് കൊണ്ട് നിർമ്മിച്ച വീട് പാനൂർ യു പി സ്കൂൾ പ്രധാന അധ്യാപിക വി ജീജ ടീച്ചർ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
എസ് ആർ ജി കൺവീനർ വി എൻ രൂപേഷ് മാഷും ,സീനിയർ അദ്ധ്യാപകൻ രമേശൻ മാഷും മറ്റു അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ശ്രുതി ടീച്ചറും ലാലു മാഷും കേക്ക് വിതരണം ചെയ്തു.
പരിപാടിക്ക് ഒന്നാം ക്ലാസിലെ അദ്ധ്യാപകരായ ഭരത് ചന്ദ്ര മാഷും , ദിവ്യ ടീച്ചറും നേതൃത്വം നൽകി. ഗോകുൽ മാഷ് ആംഗ്യപ്പാട്ട് പാടി വിദ്യാർത്ഥികൾക്ക് ആവേശം ഉണർത്തി.
മലയാളത്തിളക്കത്തിന്റെയും ഒന്നഴകിന്റെയും (ഓൾ കേരള) അഡ്മിനും കൂടിയായ സൈജ ടീച്ചർ പാനൂർ യുപി സ്കൂൾ - ഒന്നാം ക്ലാസ്സിലെ പ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു. അതിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://www.instagram.com/reel/DGfnzddhVXq/?igsh=bTJmaW94MGIyNWNw