ചൊക്ലി പഞ്ചായത്ത് സമഗ്ര കായിക ഗ്രാമം പദ്ധതിയുടെയും, ജില്ലാ സെവക്-താക്രോ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് സംസ്ഥാന മിനി-മാസ്റ്റേഴ്‌സ് സെപക് താക്രോ ചാംപ്യന്‍ഷിപ്പ് ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ മൈതാനിയിൽ കെപി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സികെ രമ്യ അധ്യക്ഷയായി.സെപക് താക്രോ സംസ്ഥാന അസോസിയേഷൻ പ്രസിഡൻ്റ് വികെ അയ്യൂബും, ജില്ലാ പ്രസിഡൻ്റ് പി അബ്ദുൽ അസീസും പതാക ഉയർത്തി.സംസ്ഥാന ജനറൽ സെക്രടറി കെവി ബാബു റിപ്പോർടവതരിപ്പിച്ചു. ജില്ലാ സ്പോപോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെകെ പവിത്രൻ, പ്രേംകൃഷ്ണൻ, ഡോ: രതീഷ് ബാബു എന്നിവർ സംസാരിച്ചു. വിപി പവിത്രൻ സ്വാഗതവും, പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി കായിക താരങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികൾ ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഫ്‌ളലിറ്റ് സ്റ്റേഡിയത്തില്‍ നാലു കോര്‍ട്ടുകളിലായാണ് മത്സരം. ശനിയാഴ്ച വൈകിട് നടക്കുന്ന സമാപനത്തിൽ സ്പീക്കർ എ എൻ ഷംസീർ വിശിഷ്ടാതിഥിയാവും.