പാനൂര്‍: തെക്കേ പന്ന്യന്നൂര്‍ കൈപ്പള്ളത്ത് മഠത്തില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പറമ്പത്ത് വിനീഷ് ചന്ദ്രനെ (38) വീടിനു മുന്നില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് തലശ്ശേരി മഞ്ഞോടി ഇന്ദിര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്‌ച രാത്രി 8:30 മണിയോടു കൂടിയാണ് ആക്രമണം നടന്നത്.
സി.പി.എം പ്രവര്‍ത്തകരാണ് മര്‍ദിച്ചത് എന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ വിനീഷ് ചന്ദ്രന് തലയ്‌ക്കും മുതുകിലും വയറ്റിലും പരിക്കുണ്ട്. തലക്ക് 6 തുന്നലുകള്‍ ഉണ്ട്. വിനീഷ് ചന്ദ്രന്‍ ഗുരുതരാവസ്‌ഥയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.