Zygo-Ad

ചെക്യാട് കായലോട്ട് താഴയിൽ ബോംബ് ശേഖരം കണ്ടെത്തി

 


നാദാപുരം: ചെക്യാട് പഞ്ചായത്തി ലെ കായലോട്ട് താഴയിൽ ബോംബ് ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് വളയം പോലീസ് സ ബ് ഇൻസ്പെക്ടർ എം മോഹനന്റെ നേ തൃത്വത്തിൽ പോലീസും ബോംബ് സക്വാർഡും നടത്തിയ പരിശോധനയിലാണ് പാറച്ചാലിൽ മുക്കിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.. ബി എ സ് എഫ് റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച14 സ്റ്റീൽ ബോംബുകൾ, ര ണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.ഇവിടെ കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശം കൂടിയാണ്. നാദാപുരം ഡി വൈ എസ് പി: പി പ്രദീപ്, വളയം ഇൻസ്പെക്ടർ ഇ വി ഫായിസ് അലി എന്നിവരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കി.

വളരെ പുതിയ വളരെ പഴയ