Zygo-Ad

ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ പെരിങ്ങത്തൂർ ശിലാസ്ഥാപനം നാളെ

 പെരിങ്ങത്തൂർ : പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി മഹല്ല് ജമാഅത്തിൻ്റേയും ഖത്തർ ചാപ്റ്റർ കമ്മിറ്റിയുടേയും സംയുക്ത സംരംഭമായി നിർമിക്കുന്ന സൗജന്യ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപന  കർമം നാളെ ( 2025 ജനുവരി 18 ന് ) വൈകുന്നേരം 4 മണിക്ക് പെരിങ്ങത്തൂർ കുലോത്ത് പറമ്പിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുംമെന്ന് സംഘാടക സമിതി ഭാരവാഹികളായ സൈനുൽ ആബിദ് സഫാരി , കൂടത്തിൽ സിദ്ദീഖ്,   പി എം സാദിഖ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു . പൊതു സമ്മേളനം നിയമസഭ സ്പീക്കർ എ എൻ ശംസീർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ സൈനുൽ ആബിദീൻ സഫാരി അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം പി ഉപഹാര സമർപ്പണം നടത്തുo. ഹാരിസ് ബീരാൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തുo. സെൻ്ററിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ കൂലോത്ത് മഹമ്മൂദിനെ സാദിഖലി തങ്ങൾ ആദരിക്കും . 

ശിലാസ്ഥനത്തിൻ്റെ ഭാഗമായി വനിത സംഗമം നടന്നു . സൗജന്യ കിഡ്നി രോഗനിർണ്ണയ കേമ്പ്, ബോധവൽക്കരണ ക്ലാസ്, സൗജന്യ കുടി വെള്ള പരിശോധന തുടങ്ങിയവ ഇന്ന് നടക്കും. ഡോ . നിവേദ് ഹരിദാസ് ക്ലാസെടുക്കും . നെല്ലിക്ക മുസ്തഫ ഹാജി, അസീസ് കുന്നോത്ത്, കുറുവാളി മമ്മു ഹാജി, കുഞ്ഞാറ്റതങ്ങൾ, അക്ക്ബർ കുന്നോത്ത്, എൻ എ സലീം, പി കെ ഫൈസൽ, ഫൈസൽ കുണ്ടത്തിൽ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ