Zygo-Ad

മൊകേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ


മൊകേരി: മൊകേരി ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കെ.പി.മോഹനൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ അധ്യക്ഷത വഹിച്ചു. 

വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ വി മുകുന്ദൻ 2025-26 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി ജയപ്രസാദ് മാസ്റ്റർ പദ്ധതി കാഴ്ചപ്പാടും അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി റഫീഖ് നൂതന പദ്ധതി നിർദേശങ്ങൾ അവകരിപ്പിച്ചു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജശ്രീ, ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി യൂസഫ് എന്നിവർ ആശംസ പ്രസംഗം നടത്തി. 

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സത്യൻ സ്വാഗതവും അസി. സെക്രട്ടറി പി എം സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

 മൊകേരി പഞ്ചായത്തിലെ മികച്ച ഹരിത അങ്കണവാടിയ്ക്കുള്ള ഉപഹാരം കരസ്ഥമാക്കിയ വാർഡ് 12ലെ ആരാമം അങ്കണവാടിക്കും 4-ാം വാർഡ് ഈസ്റ്റ് വള്ള്യായിലെ വാർത്തിങ്കൾ അങ്കണവാടിക്കുമുള്ള പഞ്ചായത്തിൻ്റെ

ഉപഹാരം സദസ്സിൽവെച്ച് എം എൽ എ ശ്രീ. കെ.പി.മോഹനൻ കൈമാറി

വളരെ പുതിയ വളരെ പഴയ