Zygo-Ad

മഹിള കോൺഗ്രസ്സ് സംസ്‌ഥാന പ്രസിഡണ്ട് അഡ്വ .ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ് മഹിളാ കേരള യാത്രക്ക് പാനൂരിൽ സ്വീകരണം നൽകി.

 


പാനൂർ: പാനൂർ, കരിയാട്, പെരിങ്ങളം മഹിളാ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. 

മഹിളാ കോൺഗ്രസ് പാനൂർ മണ്ഡലം പ്രസിഡണ്ട് വിജിന സജീവ് അധ്യക്ഷത വഹിച്ചു.കെ.എസ്.. യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

 അഡ്വക്കേറ്റ് ജെബി മേത്തർ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രാമാനന്ദ്, സംസ്ഥാന സോഷ്യൽ മീഡിയ കോഡിനേറ്റർ ജയലക്ഷ്മി ദത്തൻ സംസ്ഥാന സെക്രട്ടറി ജില്ലാ പ്രസിഡൻറ് ശ്രീജ മഠത്തിൽ, ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി, ജില്ലാ സെക്രട്ടറിമാരായ ഷീന ഭാസ്കർ, നിഷിത ചന്ദ്രൻ, കെപിസിസി മെമ്പർ വി.സുരേന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.പി സാജു, സന്തോഷ് കണ്ണമ്പള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ ടി.കെ അശോകൻ, ടി. എച്ച് നാരായണൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. 

കരിയാട് മണ്ഡലം പ്രസിഡൻ്റ് സുപ്രിയ കരിയാട് സ്വാഗതവും പെരിങ്ങളം മണ്ഡലം പ്രസിഡൻ്റ് ടി.പി പ്രജിഷ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ