മൊകേരി :മൊകേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. മൃഗസംരക്ഷണ മേഖലയിലെ സി. ഇ. എഫ്. ഫണ്ട് ഉപയോഗിച്ച് സംരംഭകർക്ക് കോഴിയും കോഴി കൂടും വിതരണം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലമിഷൻ കോർഡിനേറ്റർ എം.വി. ജയൻ വിതരണോത്ഘാടനം ചെയ്തു -
പഞ്ചായത്തിലെ പതിമൂന്ന് കുടുംബശ്രീ സംരംഭകർക്ക് സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ - CDS ചെയർപേഴ്സൺ കെ.കെ. പ്രസനി സ്വാഗതം പറഞ്ഞു.
വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കാര്യ ചെയർപേഴ്സൺ വി.പി. ഷൈനി - വെറ്റിനറി ഡോക്ടർ ആർ.ജെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. CDS വൈസ് ചെയർപേഴ്സൺ വി.ഷഖില നന്ദി പറഞ്ഞു.
മൊകേരി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മൊകേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണവും വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ നടന്നു.