ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനിക്കില്ലിനി നാം തെല്ലും, വിരൽചൂണ്ടാം കരുത്തോടെ എന്ന ആഹ്വാനവുമായി ഇടത് സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ മഹിള കോൺഗ്രസ്സ് സംസ്‌ഥാന പ്രസിഡണ്ട് അഡ്വ .ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ് മഹിളാ കേരളയാത്ര നാളെ തിങ്കൾ വൈകുന്നേരം നാല് മണിക്ക് പാനൂരിലെത്തും.
ജനുവരി 4 മുതൽ സെപ്തംബർ 30 വരെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ മണ്ഡലം തലങ്ങളിലൂടെയാണ് യാത്ര. പാനൂർ ബസ്റ്റാന്റ് പരിസരത്താണ് സ്വീകരണം.പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാനൂർ, കരിയാട്, പെരിങ്ങളം മഹിളാ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം.