പെരിങ്ങത്തൂർ : പെരിങ്ങത്തൂർ മഹല്ല് ജമാഅത്തിൻ്റെയും ഖത്തർ ചാപ്റ്ററിൻ്റേയും സംയുക്ത സംരംഭമായ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപന കർമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ സൈനുൽ ആബിദ് സഫാരി അധ്യക്ഷനായി. സെൻ്ററിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ കൂലോത്ത് മഹമ്മൂദിനെയും മൂസ ഹാജിയെയും സാദിഖലി തങ്ങൾ ആദരിച്ചു. പൊതു സമ്മേളനം കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ശംസീർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ ഫൈസി പ്രാർഥന നടത്തി. പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാശിം, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, എൻ.എ അബൂബക്കർ മാസ്റ്റർ, മഹല്ല് പ്രസിഡന്റ് മുസ്തഫ നെല്ലിക്ക, സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ, വി നാസർ മാസ്റ്റർ, പി.പി.എ ഹമീദ്, പി.എം സാദിഖ്, മൂസ കുറുങ്ങോട്ട്, മുസ്തഫ കല്ലുബ്രം, കുറുവാളി മമ്മു ഹാജി, ടി.ടി ഫാറൂഖ്, കാവുള്ളതിൽ കുഞ്ഞിമ്മൂസ, മുഹമ്മദ് ഹനീഫ, അക്ബർ കുന്നോത്ത്, കെ.പി സാജു, കൂടത്തിൽ കുഞ്ഞബ്ദുല്ല, എം.പി.കെ അയ്യൂബ്, ഡോ. എൻ.എ മുഹമ്മദ് റഫീഖ്, ഫൈസൽ കുണ്ടത്തിൽ, അസീസ് കുന്നോത്ത്, എൻ.എ കരീം, ഇ.എ നാസർ, കുഞ്ഞാറ്റ തങ്ങൾ, ഹമീദ് കിടഞ്ഞി പങ്കെടുത്തു.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന വനിത സംഗമം ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. വൃക്ക രോഗ നിർണയ ക്യാമ്പ് നഗരസഭ വൈസ് ചെയർ പേഴ്സൺ റുഖ്സാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രുഷ പരിശീലനം റഫീഖ് സഖരിയ ഫൈസി ഉദ്ഘാടനം ചെയ്തു . ഡോ. നിവേദ് ഹരിദാസ് ക്ലാസിന് നേതൃത്വം നൽകി