പെരിങ്ങത്തൂർ : പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം 20 മുതൽ 23 വരെ നടക്കും .
20ന് വൈകീട്ട് മടപ്പുര വനിത വേദിയുടെ മെഗാ തിരുവാതിര അരങ്ങേറും .
21 ന് 6 മുതൽ നൃത്ത സംഗീത നിശ 'കല്ലറ പെരുമ' . 22 ന് വൈകീട്ട് അടിയറ വരവും താലപ്പൊലി ഘോഷയാത്രയും വെള്ളാട്ടങ്ങളും അന്നദാനവും തുടർന്ന് കുളിച്ചെഴുന്നള്ളത്തും നടക്കും. 23 ന് ഗുളികൻ, കരിഞ്ചാമുണ്ഡി ,തിരുവപ്പന ,കാരണവർ, കുട്ടിച്ചാത്തൻ , ശ്രീപോർക്കലി ,പോതി എന്നീ തെയ്യങ്ങൾ കെട്ടിയാടും .പി .പി . വിനിൽ കുമാർ, ടി.കെ.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള മടപ്പുര ഭരണ സമിതിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്.