വടക്കേ പൊയിലൂർ: അരയാക്കൂൽ ശ്രീനാരായണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. യു ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി പി രോഹിത് ലാൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ കെ ഭാസ്കരൻ, ഒ.കെ രാമകൃഷ്ണൻ, ഒ.കെ സുരേന്ദ്രൻ മാസ്റ്റർ, ഹൃദ്യ ആനന്ദ്, മഹറൂഫ് വയലിൽ, അരയാക്കൂൽ ചതയ കമ്മിറ്റി പ്രതിനിധി സി കെ ബാലൻ, ഗുരുദേവ ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധി സുനിൽ ഭാസ്കർ എന്നിവർ സംസാരിച്ചു. ടി സായന്ത് സ്വാഗതവും എ നവനീത് നന്ദിയും പറഞ്ഞു.