പുതുവർഷത്തിൽ കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലാണ് സംഭവം. ഭാര്യ നാണിയെ(66) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് കുഞ്ഞിരാമനാണ് അറസ്റ്റിലായത്.
ഗുരുതരമായി പരിക്കേറ്റ നാണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നുവത്രെ. അതിനുശേ ഷമാണ് ഉറങ്ങിക്കിടന്ന ഭാര്യയെ അക്രമി ച്ചത്.കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.