Zygo-Ad

പാനൂരിൽ വിദ്യാർത്ഥികൾ തമ്മിലടി തുടർക്കഥയാവുന്നു.കഴിഞ്ഞദിവസം പാനൂർ ബസ്റ്റാൻ്റിലുണ്ടായ അടിപിടിയിൽ വിദ്യാർത്ഥിയുടെ കൈവിരലിന് പൊട്ടൽ!ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പാനൂർ പോലീസ്

 


പാനൂർ ബസ്സ്റ്റാന്റിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി . കഴിഞ്ഞ ദിവസം വൈകീട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിയുണ്ടായത്.

ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി വിദ്യാർത്ഥിയായ മൊകേരിയിലെ നവദേവിന്റെ (17) കൈവിരലിന് പൊട്ടലുണ്ടായി. ചാലക്കര പോളിയിലെ വിദ്യാർത്ഥിയായ ചമ്പാട്ടെ അർജുൻ നേതൃത്വത്തിൽ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.

ബസ്സ്റ്റാൻറിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് അർജുനും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സീനിയർ - ജൂനിയർ തർക്കത്തെ തുടർന്ന് പാനൂർ ബസ്സ്റ്റാന്റിൽ തുടർച്ചയായി വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടാറുണ്ട്.

ഇത് യാത്രക്കാർക്കും, പൊലീസിനും, വ്യാപാരികൾക്കും ഒരേ പോലെ തലവേദന സൃഷ്ട‌ിച്ചിരുന്നു. ഇതിനറുതി വരുത്താനായി ഇനി മുതൽ കർശന നടപടിയുണ്ടാകുമെന്ന് പാനൂർ സി.ഐ സുധീർ കല്ലൻ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ