വടക്കേ പൊയിലൂർ: വടക്കേ പൊയിലൂരിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന സി.പി ഗോവിന്ദന്റെയും തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ സി.കെ അനന്തൻ മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം വടക്കേ പൊയിലൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറയുള്ള പറമ്പിൽ വച്ച് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വിപിൻ അധ്യക്ഷത വഹിച്ചു. വി സുരേന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു, പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ഹാഷിം, കെ എസ് യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, പി കൃഷ്ണൻ, കെ സുരേഷ് ബാബു, അത്തോളിൽ വാസു, മഹമൂദ് പറമ്പഞ്ചേരി, വി.വി ഗിരിജ കുമാരി എന്നിവർ സംസാരിച്ചു. ടി സായന്ത് സ്വാഗതവും എ വാസു നന്ദിയും പറഞ്ഞു