Zygo-Ad

പാനൂർ ബ്ലോക് പഞ്ചായത്തിൽ സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനവും അനുമോദാനവും


പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ സമ്പൂർണ ഹരിത വിദ്യാലയം ബ്ലോക്ക്‌ പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള 85 സ്‌കൂളുകളും നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി ഓരോ പഞ്ചായത്തിൽ നിന്നും ഒരു സ്കൂളിനെ മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു. 
ചൊക്ലി ഗ്രാമപഞ്ചായത്തിലെ കവിയൂർ എൽ പി സ്കൂൾ, കതിരൂർ ഗ്രാമ പഞ്ചായത്തിലെ കതിരൂർ മുസ്ലിം എൽ പി സ്കൂൾ, മൊകേരി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്കൂൾ മൊകേരി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ജനരഞ്ജിനി എൽ പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് ഉപഹാരം നൽകി.
എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ് ടി വി ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർ ആർ എഫ് കേന്ദ്രത്തിന് മേശ, കസേര, ഷെൽഫ്, വാട്ടർ കൂളർ, ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ്, യൂണിഫോം, സേഫ്റ്റി ഹെൽമറ്റ്, സേഫ്റ്റി ഗൂഗിൾ എന്നിവയുടെ വിതരണം  ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സുനിൽ കുമാർ കെ എം നടത്തി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ശൈലജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ടി ഡി സ്വാഗതം പറഞ്ഞു.
ടി ടി റംല, രമേശ്‌ കണ്ടോത്ത്, കെ പി ശശിധരൻ, പ്രസീത എൻ, ബാബു മണപ്പാട്ടി, സന്തോഷ്‌ മമ്മാലി എന്നിവർ സംസാരിച്ചു.
വളരെ പുതിയ വളരെ പഴയ