കണ്ണൂർ:: കണ്ണൂർ- യശ്വന്ത്പുർ- കണ്ണൂർ എക്സ്‌പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും.
ഒരു ഫസ്റ്റ് ക്ലാസ് എ സി കോച്ചും ഒരു സെക്കൻഡ് എ സി കോച്ചും വർധിക്കും. തേർഡ് എ സി കോച്ച് അഞ്ചായി തുടരും. നാല് ജനറൽ കോച്ചുകളുണ്ടാകും.
ആകെ 11 സ്ലീപ്പർ കോച്ചുകൾ ഉണ്ടായിരുന്നത് ഒൻപതാക്കി കുറച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിന് പകരം രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിച്ചു.
രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചത്. 26 മുതൽ ഒരു സ്ലീപ്പർ കോച്ചുകൂടി കുറഞ്ഞ് എട്ടാകും.
കണ്ണൂർ- യശ്വന്ത്പുർ യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എ സിക്ക് 1410 രൂപയാണ് നിരക്ക്.