പാനൂർ :പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വരെ അടച്ചിടും. ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും നിരോധിക്കും.ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടത്തോട് പാലം - പാറക്കടവ് വഴിയോ / കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.