എൻ സി പി പെരിങ്ങളം ബ്ലോക്ക് പ്രസിഡണ്ട്, നിയോജക മണ്ഡലംഎൽ ഡി എഫ് കൺവീനറുമായിരുന്ന വി.പി ഭാസ്ക്കരന്റ 16ആം ചരമദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ഛായ പടത്തിൽ പുഷ്പാർച്ചനയും തുടർന്നു അനുസ്മരണ യോഗവും നടന്നു.
അനുസ്മരണ യോഗത്തിൽ ജില്ലാ ജനറൽ സെകട്ടറി കെ. മുകുന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. NCP S തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട്പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, കെ.വി.രജീഷ്, ശ്രീനിവാസൻ മാറോളി, കെ. മുസ്തഫ, എം.സുരേഷ്ബാബു, പി.സി. വിനോദ് കുമാർ,മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.