ചെണ്ടയാട്: ചെണ്ടയാട് നവോദയ കുന്നിൽ കോളേജിന് സമീപം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്.
ഒരു ഏക്കറോളം സ്ഥലം കത്തി നശിച്ചു. തീപ്പിടുത്തത്തെ തുടർന്നുണ്ടായ പുക പടലത്തെ തുടർന്ന് സമീപത്തെ കോളേജിലെ വിദ്യാർത്ഥികളടക്കം അസ്വസ്ഥരായി. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീയണച്ചു.