Zygo-Ad

കാറിൽ എത്തി മാലിന്യക്കെട്ട് വലിച്ചെറിഞ്ഞു, കുറ്റക്കാരെ കണ്ടെത്താൻ കൊളവല്ലൂർ പോലീസിന്റെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പഞ്ചായത്ത് അധികൃതർ


കണ്ണങ്കോട്: കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുത്തൂർ ക്ലബ്ബിന് സമീപം കണ്ടോത്ത് എന്ന സ്ഥലത്ത് ഉച്ചക്ക് രണ്ടു മണിയോടെ കാറിൽ കൊണ്ടു വന്ന് മാലിന്യം തള്ളുകയായിരുന്നു. 

ആളൊഴിഞ്ഞ പറമ്പിലേക്ക് മാലിന്യ കെട്ടുകൾ തള്ളി കാറുമായി തിരികെ പുത്തൂർ ക്ലബ് ഭാഗത്തേക്ക് പോവുകയായിരുന്നു,

പാറാട് ഭാഗത്തു നിന്ന് എത്തിയ കാർ തിരികെ പാനൂർ ഭാഗത്തേക്കാണ് പോയത്. വിവരം നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും അറിയിച്ചതിനെ തുടർന്ന്,

മാലിന്യം തള്ളിയ സ്ഥലത്തെത്തി വാർഡ് മെമ്പറും എച്ച് ഐ, അസിസ്റ്റൻറ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കൊളവല്ലൂർ പോലീസിന്റെ കൂടെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ കൊളവല്ലൂർ പോലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചു.

മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വരുന്നതിനിടയിൽ ശുചീകരണ പ്രവർത്തനങ്ങൾ എല്ലാം തകിടം മറിക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ് കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത്.

വളരെ പുതിയ വളരെ പഴയ