മുംബൈ: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ചതിന് മലയാളിക്കെതിരെ നടപടിയെടുത്തു. അബുദാബിയില്‍ നിന്ന് മുംബയിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തിരിക്കുന്നത്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധന നടത്തുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ഇതോടെ യുവാവ് ശുചിമുറിയില്‍ വച്ച് പുക വലിച്ചെന്ന് സമ്മതിക്കുകയും വിമാനത്തില്‍ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞു. മുഹമ്മദിന്റെ കൈവശം നിന്ന് ആറ് സിഗരറ്റുകളും ജീവനക്കാർ കണ്ടെടുത്തു.വിമാനമിറങ്ങിയതിന് ശേഷം തുടർ നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാർ യുവാവിനെ കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നല്‍കി വിട്ടയച്ചു. നാല് മാസം മുൻപാണ് ഇയാള്‍ അബുദാബിയിലേക്ക് പോയത്.