പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്.
രാത്രി 1 മണിയോടെയായിരുന്നു സംഭവം. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചൊക്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്ത് വിഘ്നേശ്വരൻ (19) അറസ്റ്റിലായത്. ചൊക്ലി സി.ഐ കെ.വി മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.