Zygo-Ad

പാട്യത്ത് ഉത്സവങ്ങൾക്കുംആഘോഷങ്ങൾക്കും ഹരിത പ്രോട്ടോകോൾ നിർബന്ധമാക്കി

 


പാട്യം: പഞ്ചായത്തിൽ അമ്പലങ്ങളുടെയും പള്ളികളുടെയും ഭാരവാഹികളുടെ യോഗം ചേർന്നു പഞ്ചായത്ത് പ്രസിഡൻറ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശോഭാ കോമത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് പി എം ക്ലാസ്സ് കൈകാര്യം ചെയ്തു.

ഉത്സവങ്ങളും ആഘോഷങ്ങളും പരിസര ശുചിത്വം ഉറപ്പാക്കിയും ഹരിത പ്രോട്ടോകോൾ പാലിച്ചും ഉറപ്പാക്കിമാത്രമേ നടത്താവൂ എന്ന് പ്രസിഡണ്ട് പറഞ്ഞു. 

ചടങ്ങിൽ വാർഡ് മെമ്പർമാരായ സദാനന്ദൻ കെ കെ.പി, പത്മനാഭൻ.പി, മേപ്പാടിന്റെ രവീന്ദ്രൻ, രതി.വി ഹരിത കേരളം മിഷൻ ജില്ലാ ആർ പി ബാലൻ വയലേരി ശുചിത്വ മിഷൻ ജില്ലാ ആർ പി സുരേഷ് കുമാർ എം.കെ, ജെഎച്ച്ഐ മാരായ ദിനേശൻ.കെ, സിന്ധു ഇ.പി എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ