ആയിരങ്ങളാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ചമ്പാട്ടെ വസതിയിൽ എത്തിയത്
പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയനും സ്‌പീക്കർ എ എൻ ഷംസീറും അനുശോചിച്ചു. പന്ന്യന്നൂർ പഞ്ചായത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വിലപ്പെട്ട സംഭാവന നൽകിയ ജനപ്രതിനിധിയെയാണ് സി കെ അശോകന്റെ വേർപാടിലൂടെ നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രിയും സ്പീക്കറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.