Zygo-Ad

അജണ്ട മുൻകൂട്ടി നൽകിയില്ല ; കുന്നോത്ത്പറമ്പിൽ യു ഡി എഫ് പ്രതിഷേധത്തെ തുടർന്ന് ഭരണ സമിതി യോഗം നിർത്തി വെച്ചു

 പാനൂർ :യു ഡി എഫ് പ്രതിഷേധത്തെ തുടർന്ന് കുന്നോത്ത്‌പറമ്പ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം നിർത്തി വെച്ചു. 

അടിയന്തര ഭരണ സമിതി യോഗത്തിന് ഒരു ദിവസം മുമ്പെങ്കിലും അംഗങ്ങൾക്ക് അജണ്ട വിതരണം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ ഇന്നത്തെ യോഗത്തിന്റെ അജണ്ട ഇന്നലെ രാത്രിയോടെ മാത്രമാണ് ജനപ്രതിനിധികളുടെ ഗ്രൂപ്പിൽ പ്രസിഡന്റ്‌ പോസ്റ്റ് ചെയ്‌തത്. 

ഇന്ന് യോഗം ആരംഭിച്ച ഉടനെ യു ഡി എഫ് അംഗം പി കെ മുഹമ്മദലി ഈ ക്രമ പ്രശ്നം ഉന്നയിച്ചു. വിഷയം ഉന്നയിക്കുന്നതിനിടെ പ്രകോപിതനായി എഴുന്നേറ്റ് നിന്ന വൈസ് പ്രസിഡന്റ്‌ എൻ അനിൽകുമാർ യു ഡി എഫ് അംഗങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംസാരിക്കുന്നത് എന്ന് ആരോപിച്ചു.   ഇതോടെ യു ഡി എഫ് അംഗം ഫൈസൽ കൂലോത്തും മറുവാദവുമായി രംഗത്തെത്തി. 

ബഹളം കനത്തതോടെ യോഗം നിർത്തി വെച്ചതായി പ്രസിഡന്റ്‌  അറിയിക്കുകയായിരുന്നു. ഒരു അജണ്ട പോലും ചർച്ച ചെയ്യാതെയാണ് യോഗം നിർത്തി വെക്കേണ്ടി വന്നത്.   28-11-2024 നാണ് അടുത്ത ഭരണ സമിതി യോഗം

വളരെ പുതിയ വളരെ പഴയ