പെരിങ്ങത്തൂർ: മുസ്ലി ലീഗ് നേതാവും മുൻ എം എൽ എ യുമായ എൻ എ മമ്മു ഹാജിയുടെ നാല്പതാം അനുസ്മരണ ദിനം
വിവിധ പരിപാടികളോടെ 17ന് കരിയാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫുട്ബോൾ ടൂർണമെന്റ് , വനിതാ സംഗമം , അനുസ്മരണ പരിപാടി, മേഖല സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും. 15ന് മോന്താൽ ഫുട്ബോൾ ടർഫിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെൻ്റ് എം എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്യും . വിജയികൾക്ക് വി വി മഹമൂദ് , എടോൾ ദാവൂദ് സ്മാരക ട്രോഫിയും ക്യാഷ് പ്രൈസും നൽകും.
17 ന് വൈകുന്നേരം 3 മണിക്ക് വനിതാ സംഗമം നജ്മാ തബ്ശീറ ഉദ്ഘാടനം ചെയ്യും വൈകിട്ട് ആറിന് കരിയാട് പുതുശ്ശേരി പള്ളി പരിസരത്ത് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനംമുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും . മുസ്ലിംയൂത്ത്ലീഗ് ദേശിയ വൈസ് പ്രസിഡണ്ട് അഡ്വ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും .
പി പി എ സലാം അധ്യക്ഷനാകും . പൊട്ടങ്കണ്ടി അബ്ദുള്ള , വി വി അഷറഫ് ഉപഹാര സമർപ്പണം നടത്തും .
എൻ എ മമ്മൂ ഹാജി , പി സുലൈമാൻ മാസ്റ്റർ , പൊറ്റേരി കുഞ്ഞമ്മദ് ഹാജി , പി ഇബ്രാഹിം അനുസ്മരണ പ്രഭാഷണം പി കെ ഷാഹുൽഹമീദ് നിർവഹിക്കും . നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരി സി കെ മുഹമ്മദലി , മണ്ഡലം ഭാരവാഹികളായഎൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ് , എം സി അൻവർ , കൗൺസിലർ മാരായ എൻ എ കരീം , ബഷീർ ആവോലം , അൻവർ കക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ വി.വി അഷറഫ് , ടി കെ ഹാരിസ് , പി കെ അബൂബക്കർ , ഹമീദ് പൊറ്റേരി , സുഹൈൽ മേക്കുന്ന് എന്നിവർ പങ്കെടുത്തു