പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇനി ഹരിത ഓഫീസ്. ഇതിന്റെ പ്രഖ്യാപനവും മലയാള ഭാഷ വാരാചരണവും പ്രശസ്ത ബാല സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അധ്യക്ഷത വഹിച്ചു.
എക്സ്റ്റൻഷൻ ഓഫീസർ ബാബു മണപ്പാട്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രസീത എൻ, ജോയിന്റ് ബി ഡി ഒ പ്രിയ, ജി ഇ ഒ സന്തോഷ് മമ്മാലി എന്നിവർ സംസാരിച്ചു.
മലയാള ഭാഷ വരാചാരണത്തിന്റെ ഭാഗമായി ജീവനക്കാർക്കായി 'മലയാള ഭാഷയും സാഹിത്യവും' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. എക്സ്റ്റൻഷൻ ഓഫീസർ ബാബു മണപ്പാട്ടി മത്സരം നയിച്ചു. സീനിയർ ക്ലർക്ക് ഷിനി ചെള്ളത്ത് ഒന്നാം സ്ഥാനവും അങ്കണവാടി വർക്കർ ഷിജിന രണ്ടാം സ്ഥാനവും നേടി. മത്സര വിജയികൾക്ക് ഉപഹാരവും നൽകി.