പാനൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ മൊകേരി മുത്താറിപീടികയിലും മാക്കൂൽപീടികയിലും ശുദ്ധജല പൈപ്പ് പൊട്ടി ജലം പാഴാകുന്ന അവസ്ഥയ്ക്ക് പരിഹാരമായി.വാട്ടർ അതോററ്റിയുടെ ഇടപെടൽ ഓപ്പൺ മലയാളം വാർത്തയെ തുടർന്ന്
പാനൂർ കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പീടികയിലും മാക്കൂൽപീടികയിലും ഒരാഴ്ചക്കാലമായി കുടിവെള്ള പൈപ്പ്പൊട്ടി ശുദ്ധജലം പാഴാകുന്ന വാർത്ത കഴിഞ്ഞ ദിവസം ഓപ്പൺ മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് കേരള വാട്ടർ അതോറിറ്റി ജീവനക്കാരായ ശ്രീജിത്ത്,പ്രശോഭ്, ഷമി എന്നിവരുടെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ശുദ്ധജലം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു .
പാനൂർ കൂത്തുപറമ്പ് സംസ്ഥാനപാതയിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റോപ്പിന് സമീപവും മുത്താറി പീടിക ലക്ഷംവീട് സമീപത്തുമാണ് പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളം പാഴായത്. മൊകേരി ഗ്രാമപഞ്ചായത്ത് അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ പിഡബ്ല്യു റോഡ് ആയതിനാൽ അധികൃതർക്ക് അയച്ചിട്ടുണ്ട് എന്നും മറുപടി കിട്ടിയാലേ പണി തുടങ്ങാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പ്രസ്തുത വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച കേരള ജല വകുപ്പിനെ നാട്ടുകാർ അഭിനന്ദനം അറിയിച്ചു.