പാനൂർ: കടവത്തൂർ പുഞ്ചിരി കലാകായിക വേദിയുടെ വൈസ് പ്രസിന്റായിരുന്ന സി.എൻ ശ്രീജിത്തിന്റെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കാൽ നൂറ്റാണ്ടായി പുഞ്ചിരിയുടെ നെടുംതൂണായിരുന്നു ശ്രീജിത്ത്. കടവത്തൂരിലെ വ്യാപാരിയും ഫോട്ടോ വീഡിയോഗ്രാഫറുമായിരുന്നു അദ്ദേഹം പുഞ്ചിരിയുടെ പ്രസിഡന്റ് സജീവൻ ഇടവന അധ്യഷത വഹിച്ചു.
ശ്രീജിത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ടൗണിൽ നടത്തിയ ഹർത്താലിൽ നിന്ന് വിട്ട് നിന്ന ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റ് അധികൃതരുടെ നടപടിയിലും മരിച്ച വ്യക്തിയെ അപമാനിക്കുകയും ചെയ്തതിലും യോഗം പ്രതിഷേധം രേഖപെടുത്തി. ഡോ എ.പി ഷമീർ, എം.പി ഉത്തമൻ, അശ്റഫ് പാലേരി, അജ്മൽ വി, സനീഷ് വി.കെ, സുഭാഷ് എസ്, ഷിനിൽ കെ പ്രസംഗിച്ചു.