ചൊക്ലി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കായിക ഗ്രാമം പദ്ധതിയിലെ വോളിബോൾ പരിശീലനം ചൊക്ലി രാമവിലാസംഹയർ സക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.
ശരിയും ശാസ്ത്രിയവുമായ പരിശീലനം നൽകി വിവിധ മത്സരങ്ങളിലേക്ക് കായിക താരങ്ങളെ വളർത്തിയെടുക്കുകയും ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുകയെന്നതാണ് സമഗ്ര കായികഗ്രാമം പദ്ധതികൊണ്ട്ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് സ്കൂൾ ഗെയിംസിലെ എല്ലാ ഇനങ്ങൾക്കും പ്രത്യേക പരിശീലനം നൽകാൻ ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ പദ്ധതികൾ
ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ഗെയിമുകൾക്ക് വിദഗ്ദ പരിശീലനങ്ങൾ വരും ദിവസങ്ങളിൽആരംഭിക്കും.
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെരമ്യ ടിച്ചറുടെ അദ്ധ്യക്ഷതയിൽ പ്രമുഖ വോളിബോൾ താരം എം ഹരീന്ദ്രൻ മാസ്റ്റർ വോളിബോൾ പരിശീലനം ഉദ്ഘാടനം ചെയതു.
പ്രമുഖ വോളിബോൾ പരിശീലകരായ കെ.ശിവദാസൻ ശ്രീധരൻ വെള്ളികുളങ്ങര ഗ്രാമ പഞ്ചായത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി .എം . റീത്ത, എൻ.പി.സജിത ഗ്രാമ പഞ്ചായത്ത്മെംബർ എം.ഷാജിടി.ജയേഷ് രജീഷ് ദാമോധരൻഎന്നിവർ ആശംസപ്രസംഗം നടത്തി.
തുടർ പരിശീലനത്തിന് കെ. ശിവദാസനും ശ്രിധരൻ വെള്ളികുളങ്ങരയും നേതൃത്വം നൽകും . ഷിബിലാൽ മാസ്റ്റർ സ്വാഗതവും കായിക അദ്ധ്യാപകൻ ടി. അതുൽമാസ്റ്റർ നന്ദിയും പറഞ്ഞു.