ഇന്നലെ രാത്രിയാണ് സിപിഐഎം പുത്തൂർ ലോക്കൽ സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി വരപ്ര ടൗണിൽ സ്ഥാപിച്ച ബോർഡുകളും പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കെട്ടിയ 23 ഓളം കൊടികളും ഉൾപ്പടെയുള്ള പ്രചരണ സാമഗ്രികൾ ഇരുട്ടിൻ്റെ മറവിൽ നശിപ്പിക്കപ്പെട്ടത്.
പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സമാധാന അന്തരീക്ഷം നിലനിൽക്കുന്ന വരപ്ര മേഖലയിൽ ഇരുട്ടിൻ്റെ മറവിൽ അക്രമത്തിന് കോപ്പ്കൂട്ടാനുള്ള ശ്രമം പൊതുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഐഎം പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് പ്രസ്ഥാവിച്ചു.പ്രതിഷേധത്തിൻ്റെ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃതൃത്തിൽ വൈകുന്നേരം വരപ്ര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും.