പാനൂർ : ഉപജില്ലാ ശാസ്ത്രോത്സവം 15-ന് കണ്ണങ്കോട് ടി.പി.ജി.എം. യു.പി. സ്കൂളിൽ നടത്തും. രാവിലെ ഒൻപതിന് കളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് കെ.ലത അധ്യക്ഷത വഹിക്കും. ഗണിത ശാസ്ത്രോത്സവം കൊളവല്ലൂർ യു.പി. സ്കൂളിലാണ്. സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയ മേള എന്നിവ പി.ആർ.എം. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ഐ.ടി. മേള 14-ന് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ശാസ്ത്രമേളയിൽ 3000-ൽപരം കുട്ടികൾ പങ്കെടുക്കും. സമാപനസമ്മേളനം 15-ന് വൈകിട്ട് പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ. ബൈജു കേളോത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ബൈജു കേളോത്ത്, പി.ബിന്ദു, കെ.റിനീഷ്, എം.കെ.സുനിൽകുമാർ, എം.കെ.സന്തോഷ്, ആർ.വി.ആനന്ദ് എന്നിവർ പങ്കെടുത്തു. .