Zygo-Ad

പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.




പാനൂർ: രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്ഛ് എസ് എസ്‌. മൊകേരിയിൽ വച്ച് ഒക്ടോബർ 29, 30 നവംബർ 1,2 തിയ്യതികളിലായി നടക്കുന്ന പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ മൊകേരി ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, സ്കൂൾ കലോത്സവ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനുമായ കെ. വി.മുകുന്ദൻ  ഉദ്ദ്ഘാടനം ചെയ്തു. 

ചടങ്ങിൽ വൈസ് ചെയർമാൻ സി. വി. സുനിൽകുമാർ, സ്കൂൾ കമ്മിറ്റി പ്രസിഡന്റ്‌ അരവിന്ദൻ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്ററും സ്കൂൾ കമ്മിറ്റി ഭാരവാഹിയുമായ കൃഷ്ണൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, ഹെഡ്മാസ്റ്റർ ഷാജിൽ ടി. കെ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ രാജേഷ് കുമാർ. എ, ജോയിന്റ് കൺവീനർമാരായ വിജിന.ആർ ആർ, ഷീബ കേളോത്ത് , കലോത്സവത്തിന്റെ സ്കൂൾ കൺവീനർ ഷാജ്. കെ, ഷീബ. എം,, മറ്റ് രജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ