Zygo-Ad

കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ ഹെൽത്ത്‌ ഗ്രാന്റ് പ്രോജെക്ടിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 


കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ ഹെൽത്ത്‌ ഗ്രാന്റ്  പ്രൊജക്ടിന്റെ ഭാഗമായി 26 10 2024 ശനിയാഴ്ച ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയുള്ള 'ട്രെയിനിംഗ്  സ്‌ട്രെസ് മാനേജ്മെന്റ് 'എന്ന വിഷയത്തിൽ കുന്നോത്ത്പറമ്പ കുടുംബരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നോത്പറമ്പ് വൈസ് പ്രസിഡന്റ്‌   അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ  മഹിജ അധ്യക്ഷത വഹിച്ചു.

  തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ മാനസികാരോഗ്യവിദഗ്ദ  ഡോ മീനു മേരി വിൻസെന്റ്  സ്‌ട്രെസ് മാനെജ്‍മെന്റ്, പ്രസവാനന്തര വിഷാദം തുടങ്ങിയ വിഷയങ്ങളെ കുറിച് പാനൂർ ബ്ലോക്കിലെ ആരോഗ്യപ്രവർത്തകർക്കും ആശ വർക്കർ മാർക്കും ക്ലാസ്സെടുത്തു.മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക് മറുപടി നൽകി. ആകുലതകൾ നിയന്ത്രിക്കുന്നതിനാവശ്യമായ ശ്വാസനിയന്ത്രണ വ്യായാമ രീതികൾ ഭരതൻ മാസ്റ്റർ പരിശീലിപ്പിച്ചു.


മെഡിക്കൽ ഓഫീസർ ഡോ ദീക്ഷിത് ശശിധരൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു .

സമൂഹത്തിലെ മാനസികാരോഗ്യം വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ പുതിയ അമ്മമാർ അടങ്ങുന്ന സമൂഹവുമായി ഇടപഴകുന്ന ആശ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ സ്വന്തം മനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം അങ്ങനെയുള്ളവരെ കണ്ടെത്തി ചികിത്സ മാർഗങ്ങൾ ലഭ്യമാകുന്നതിനും വിഷയത്തിലുള്ള അറിവ് ഒഴിച്ചുകൂടാനാവാത്തതാണെന്നും സൂചിപ്പിച്ചു

വളരെ പുതിയ വളരെ പഴയ