പാനൂർ: പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്ര പ്രവർത്തിപരിചയ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി, കായിക മേളകളിലെ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെ ആദരിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ഷജിൽ കുമാർ കെ, പിടിഎ ഭാരവാഹികളായ കെ സുനിൽകുമാർ, കെ ടി രാഗേഷ്, കെ പി വിനോദ്, ടി രാജൻ, സത്യൻ സി,ശശികുമാർ കെ, ഷാജി, ഷിംല കെ, അധ്യാപകരായ കെ ഐ കൃഷ്ണ മുരളി,പ്രശാന്ത് കെ, രഞ്ജിത്ത് വി, സുരേഷ് ബാബു പി സിന്ധു കെ, തുടങ്ങിയവർ സംബന്ധിച്ചു