Zygo-Ad

അപകട കെണിയൊരുക്കി പാനൂർ ജംഗ്ഷൻ റോഡ്.

 


പാനൂർ :അപകട കെണിയൊരുക്കി പാനൂർ ജംഗ്ഷൻ റോഡ്. മാസങ്ങളായി ജംഗ്ഷനിൽ കുണ്ടുംകുഴിയുമായി റോഡ് തകർന്നിട്ട്. ഒരു തവണ കുഴികൾ നികത്തിയെങ്കിലും റോഡിൽ വീണ്ടും പഴയത് പോലെ കുഴി രൂപപ്പെടുകയായിരുന്നു. സിഗ്നൽ കഴിഞ്ഞ് വാഹനങ്ങൾ മുന്നോട്ട് പോകുമ്പോൾ ഈ കുഴിയിൽ വീഴാതെ സാധ്യമല്ലെന്ന അവസ്ഥയാണ് ഇപ്പോൾ . ദിവസേന  ആയിരകണക്കിന് വാഹനങ്ങളാണ് ഈ സംസ്ഥാന പാത വഴി കടന്ന് പോകുന്നത്. ഈ കുഴികൾ എപ്പോൾ നികത്തുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. അധികൃതരുടെ കൺമുമ്പിലെ ഈ കുഴികൾക്ക് നേരെ കണ്ണടയ്ക്കുകയാണ്.

വളരെ പുതിയ വളരെ പഴയ