നാമത്ത് പള്ളി മാക്കൂൽ പീടിക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്യത്തിൽ നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.തുടർന്ന് തെക്കെ ചെണ്ടയാട് മാണിക്കോത്ത് അംഗനവാടിയിൽ ചേർന്ന നാട്ടുകാരുടെ പ്രതിക്ഷേധ യോഗം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മനോജ് എൻ.ടി, സുനിൽ ചന്ദ് ഒ.സി, മുബാഷ് തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു.
കൺവീനർ പി. രാധാകൃഷ്ണൻ, സിക്രട്ടറി മനോജ് എൻ.ടി, ട്രഷറർ മുബാഷ് തയ്യുള്ളതിൽ എന്നിവരെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു