Zygo-Ad

സിപിഐഎം പെരിങ്ങത്തൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി.


പെരിങ്ങത്തൂർ:സിപിഐഎം പെരിങ്ങത്തൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. .പെരിങ്ങത്തൂർ തോക്കോട്ട് വയൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ  മുതിർന്ന പാർട്ടി അംഗം എം സുധാകരൻ പതാക ഉയർത്തിയോടുകൂടി സമ്മേളനത്തിൽ തുടക്കമായത്. 24 ബ്രാഞ്ചുകളിൽ നിന്നും തെരഞ്ഞെടുത്ത 70 പ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു.   എം സുധാകരൻ ഷെഫീക്ക് വിവി, അശ്വിനി വി പി റസാക്ക് വിവി എന്നിവരടങ്ങിയ പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ലോക്കൽ സെക്രട്ടറി എം സജീവൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എം ടി കെ ബാബു, കെ കെ സുധീർകുമാർ ,എംപി ബൈജു , എ പ്രദീപൻ പി മനോഹരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എംപി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം മേക്കുന്ന് കേന്ദ്രീകരിച്ച് റെഡ് വളണ്ടിർ മാർച്ച് ബഹുജനപ്രകടനവും നടക്കും. പെരിങ്ങത്തൂരിൽ നടക്കുന്ന സമാപന സമ്മേളനം  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്യും.

വളരെ പുതിയ വളരെ പഴയ